ലോകകപ്പിന് കൊച്ചി ഒരുങ്ങി | Oneindia Malayalam

2017-08-01 0

FIFA U-17 World cup tournament director Javier Ceppi believes that the inaugural match between Brazil and Spain at the jawaharlal Nehru International stadium in Kochi will witness a huge crowd.

ഫിഫ അണ്ടര്‍-17 ലോകകപ്പിനുള്ള കൊച്ചിയുടെ ഒരുക്കങ്ങളില്‍ സന്തോഷം പ്രകടിപ്പിച്ച് ടൂര്‍ണമെന്റ് ഡയറക്ടര്‍ ജാവിയെര്‍ സെപ്പി. പ്രധാനവേദിയായ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ പ്രവര്‍ത്തനങ്ങള്‍ 80 ശതമാനവും പൂര്‍ത്തിയായതായി അദ്ദേഹം പറഞ്ഞു. ലോക ഫുട്‌ബോളിലെ മികച്ച ടീമുകളായ ബ്രസീല്‍, സ്‌പെയിന്‍, ജര്‍മനി തുടങ്ങിയവരൊക്കെ കൊച്ചിയില്‍ കളിക്കാനെത്തുന്നതോടെ ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധ കൊച്ചിയില്‍ കേന്ദ്രീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സെപ്പി പറഞ്ഞു.